Wednesday 26 August 2009

ഇലവീഴാപൂഞ്ചിറ - കാഞ്ഞാര്‍

പശ്ഛിമഘട്ടത്തിലെ മലനിരകളുടെ ഭാഗമാണ് കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ. ആനക്കയം, നാടുകാണി, തുമ്പിച്ചി കുരിശുമല, തൊടുപുഴ, മലങ്കര ഡാം, ഉറവപ്പാറ, കുളമാവ് ഡാം, ഇല്ലിയ്ക്കല്‍ കല്ല്, എന്നീ സ്ഥലങ്ങളാല്‍ ഈ ഹരിതസുന്ദരനിശ്ശബ്ദഭൂമി ചുറ്റപ്പെട്ട് കിടക്കുന്നു.


തെല്ല് മുന്നോട്ട് പോയപ്പോള്‍ ഇരുകൈകളിലും നിറയെ പൂക്കളുമായി ഒരു കുട്ടി നടന്നു വരുന്നുണ്ടായിരുന്നു. മലഞ്ചരിവിലെങ്ങും ഭംഗിയുള്ള ആ പൂക്കള്‍ വിടര്‍ന്ന് നിന്നിരുന്നു. അത്ഭുതത്തോടെ ജീപ്പില്‍ നിന്നും ചാടിയിറങ്ങി ആ കുട്ടിയുടെ അരികിലേയ്ക്ക് ഞാന്‍ നടന്നു പോയി. അവനോട് ഞാന്‍ ആ പൂക്കളെക്കുറിച്ച് ചോദിച്ചു. ഒരു അന്യഗ്രഹജീവിയെക്കണ്ടതുപോലെ എന്നെ ഒന്ന് നോക്കിയിട്ട് അവന്‍ പറഞ്ഞു, “ഇത് കൂവപ്പൂവാ, ഞാന്‍ കളിക്കാന്‍ പറിച്ചതാ.” ഇത്രയും പറഞ്ഞ് ഒരിക്കല്‍ കൂടി എന്നെ മിഴിച്ചുനോക്കിയിട്ട് അവന്‍ മലകയറി ചെമ്മണ്‍പാതയിലൂടെ നടന്നുപോയി. മഗ്ഗിയിലെ മഞ്ഞ് മൂടിയ താഴ്വരകളില്‍ കാട്ടുലില്ലിയുടെ പൂക്കള്‍ ശേഖരിച്ച് പുല്ലിന്റെ മണവും ശ്വസിച്ച് നടന്നിരുന്ന ബാല്യത്തിലെ അവധിക്കാലങ്ങള്‍ ഞാന്‍ വെറുതെ ഓര്‍ത്തുപോയി.


നല്ല കുറെ ചിത്രങ്ങള്‍ കിട്ടിയ സന്തോഷത്തില്‍ തിരികെ ജീപ്പിനടുത്തെത്തിയപ്പോള്‍ എന്നെ കളിയാക്കിച്ചിരിക്കുന്ന ബന്ധുക്കളോട് ഒരു ചിരിയോടെ അവള്‍ പറയുന്നുണ്ടായിരുന്നു, “ശിവന്‍ ഇതൊന്നും കണ്ടിട്ടില്ല.” പിന്നെ ഞാന്‍ മനസ്സിലാക്കി നാട്ടിന്‍പുറങ്ങളില്‍ ഇത് പതിവുകാഴ്ച മാത്രം.


ഒരു ചിരിയോടെ ജെയ്സ് ചേട്ടന്‍ ജീപ്പ് മുന്നോട്ടെടുത്തു.


മഞ്ഞിറങ്ങി നില്ക്കുന്ന വഴിയോരങ്ങളില്‍ ഉണങ്ങി നില്‍ക്കുന്ന മരങ്ങള്‍ കാണാമായിരുന്നു. ചേക്കേറാന്‍ കിളികള്‍ ഇല്ലാതെ, പ്രതീക്ഷിക്കാന്‍ ഒരു വസന്തവും ഇല്ലാതെ....


പാറകള്‍ നിറഞ്ഞ മലഞ്ചരിവുകളിലെ ഇത്തിരിമണ്ണില്‍ വേരുകള്‍ ആഴ്ത്തി നില്‍ക്കുന്ന ലില്ലിച്ചെടികള്‍. ഇവയെല്ലാം ഒരുമിച്ച് പൂക്കുമ്പോള്‍ എന്തു രസമായിരിക്കും. പിന്നെയും ജീപ്പ് നിറുത്തി. ഇത്തവണ ചാടിയിറങ്ങിയത് അവള്‍ ആയിരുന്നു. വഴിയരികില്‍ നിന്ന് എത്തിവലിഞ്ഞ് അവള്‍ ആ ചെടികളെ കിഴങ്ങോടെ പിഴുതെടുത്തു.


പിന്നെയും ജീപ്പ് മുന്നോട്ട്. അപ്പോഴേയ്ക്കും കോടമഞ്ഞ് മലയിറഞ്ഞി താഴ്വരയിലേയ്ക്ക് എത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. മുന്നിലെ പാതയെയും മറച്ചുകൊണ്ട് മഞ്ഞ് പാതയുടെ മറുവശത്തേയ്ക്ക് വ്യാപിച്ചുകൊണ്ടേയിരുന്നു. ഞങ്ങള്‍ക്ക് ജീപ്പ് അവിടെ നിറുത്തിയിടേണ്ടി വന്നു. അപ്പോള്‍ ജെയ്സ് ചേട്ടന്‍ ആശങ്കപ്പെടുന്നുണ്ടായിരുന്നു, സ്ഥിതി ഇതാണെങ്കില്‍ എങ്ങനെ മുന്നോട്ട് പോകും. എല്ലാവരും തിരികെപ്പോകാന്‍ തുടങ്ങുമ്പോഴും ഞങ്ങള്‍ രണ്ടാള്‍ക്കും മഞ്ഞുമൂടിയ ഈ മലനിരകളെ പിന്നിലാക്കി തിരികെപ്പോകാന്‍ മനസ്സു വന്നില്ല. മുന്നിലെ അവ്യക്തവും അപരിചിതവും ആയ പാതയിലൂടെ ഞങ്ങള്‍ പതിയെ മുന്നോട്ട് നടന്നു. ഞങ്ങള്‍ക്കറിയാം, അവരെല്ലാം പിന്നാലെ വരുമെന്ന്.


ഇനി എത്ര ദൂരം ഉണ്ടാകും മലമുകളിലേയ്ക്ക്.


മലയിറങ്ങി വന്ന മഞ്ഞുകാറ്റില്‍ തണുത്ത് വിറച്ചുകൊണ്ട് ഞങ്ങള്‍ പിന്നെയും മുന്നോട്ട് പോയി. മഞ്ഞിറങ്ങുന്ന വഴികളിലൂടെ ഇങ്ങനെയൊക്കെ നടന്നുപോകാന്‍ ഞാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നു.


ദൂരെ മലനിരകള്‍ മഞ്ഞില്‍ കുതിര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നു. മലയിറങ്ങി താഴ്വരയിലേയ്ക്ക് വീശിപ്പോകുന്ന തണുത്ത കാറ്റിന് പുതിയ മഞ്ഞിന്റെ മണമായിരുന്നു.


മുകളിലേയ്ക്ക് കയറുന്തോറും മഞ്ഞ് കുറയാന്‍ തുടങ്ങിയിരുന്നു. സൂര്യപ്രകാശം പതിയെ മലനിരകളിലേയ്ക്ക് വീഴാന്‍ തുടങ്ങി. ഇപ്പോള്‍ മുന്നിലെ മണ്‍പാത വ്യക്തമായി കാണാം. ജീപ്പ് മാത്രം കയറിപ്പോകുന്ന കല്ലുകളും കുഴികളും നിറഞ്ഞ ചെറിയ പാത.


ഇരുവശത്തും ബോഗെയ്ന്‍ വില്ല പോലെ പൂത്തു നില്‍ക്കുന്ന ചെടികള്‍. പിന്നില്‍ നിന്നും മലകയറിവരുന്ന ഞങ്ങളുടെ ജീപ്പിന്റെ ഒച്ച കേള്‍ക്കാമായിരുന്നു. എങ്കിലും ഞങ്ങള്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു.


അവര്‍ ഞങ്ങളെ പിന്നിലാക്കി മുന്നിലെ വളവും തിരിഞ്ഞ് മല കയറി പോയി.


മുന്നിലെ പാത വിജനമായിരുന്നു. ഇലത്തുമ്പുകളില്‍ നിന്നടര്‍ന്ന് വീഴുന്ന വെള്ളത്തുള്ളികള്‍ നനഞ്ഞ് ചീവീടുകളുടെ കലപിലയും കേട്ട് ഞങ്ങള്‍ പിന്നെയും മുന്നോട്ട് നടന്നു.


ഞങ്ങള്‍ മുകളില്‍ എത്തിക്കഴിഞ്ഞു. ഞങ്ങളെയും പ്രതീക്ഷിച്ച് അവരെല്ലാം അവിടെത്തന്നെ ഉണ്ടായിരുന്നു. ഇടത്തേയ്ക്ക് നോക്കിയാല്‍ പുല്‍‌പ്രദേശത്തിനു കുറുകെ മുന്നോട്ട് പോകുന്ന ജീപ്പ് പാത അവസാനിക്കുന്നിടത്തായി അവിടുത്തെ റെസ്റ്റ് ഹൌസ് കാണാം.


അടുത്തൊരു പാറയിലായി കുഞ്ഞളിയന്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. മുഖത്തെ ഭാവം കണ്ടാല്‍തോന്നും അവനായിരുന്നു ഈ വഴി അത്രയും ജീപ്പ് ഓടിച്ചതെന്ന്.


വലത്തേയ്ക്ക് നോക്കിയാല്‍ അകലെ വയര്‍ലസ്സ് സ്റ്റേഷനിലേയ്ക്ക് കയറിപ്പോകുന്ന ജീപ്പ് പാത കാണാം.


ഞങ്ങള്‍ ആദ്യം റെസ്റ്റ് ഹൌസിന്റെ ഭാഗത്തേയ്ക്ക് നടന്നു പോയി. അത് അടച്ചിട്ട നിലയില്‍ ആയിരുന്നു. മുന്‍‌കൂട്ടി അറിയിച്ചാല്‍ മാത്രമെ അവിടെ താമസവും ഭക്ഷണവും ലഭ്യമാകൂ. അല്ലെങ്കില്‍ ആ മലനിരകളില്‍ ഒരു തുള്ളി വെള്ളം പോലും കിട്ടുകയില്ല. അതിനാല്‍ അത്യാവശ്യം ഭക്ഷണവും വെള്ളവും കരുതുന്നതാവും ഉചിതം.


റെസ്റ്റ് ഹൌസിനപ്പുറത്തെ വഴിയിലൂടെ ഞങ്ങള്‍ മുന്നോട്ട് പോയി. മലഞ്ചെരിവുകളിലെങ്ങും ഈന്തിന്റെ ഗണത്തില്‍പ്പെട്ട ചുറ്റീന്ത് എന്ന ചെടി വളര്‍ന്നു നിന്നിരുന്നു. പുല്‍മേടുകള്‍ക്കിടയിലെങ്ങും ചുറ്റീന്തുകള്‍ വളര്‍ന്നു നില്‍ക്കുന്ന കാഴ്ച മനോഹരമായിരുന്നു.



ഈന്തിന്റെ ഗണത്തില്‍പ്പെട്ട ഈ ചെടിയുടെ കായ്കള്‍ പക്ഷെ ഈന്തിന്റേതില്‍ നിന്നു വ്യത്യസ്ഥമായിരുന്നു . ഈ കായ്കള്‍ പഴുക്കുമ്പോള്‍ ഇത് അടര്‍ത്തിയെടുക്കാന്‍ മാത്രമായി മലകയറി വരുന്നവര്‍ ഉണ്ട്. എന്തോ അതിന്റെ ചവര്‍പ്പുള്ള രുചി ഞങ്ങള്‍ക്ക് ഒട്ടും ഇഷ്ടമായില്ല. എന്നാല്‍ അവരെല്ലാം തന്നെ അത് രുചിയോടെ കഴിക്കുന്നുണ്ടായിരുന്നു.


നോക്കെത്താ ദൂരത്തോളം മലനിരകള്‍. അവ നിശ്ശബ്ദം നില്‍ക്കുന്നു. അവിടേയ്ക്ക് നടന്നുപോകാന്‍ വഴി ഉണ്ടായിരുന്നു. ഞങ്ങള്‍ അതിലേ നടന്നു പോയി.


കുറെ ദൂരം ചെന്നപ്പോള്‍ ഒരു പാറയുടെ അരികിലായി വഴി അവസാനിച്ചു. മുന്നില്‍ ചുറ്റീന്തിന്റെ ചെടികളും പുല്ലുകളും മാത്രം. ഒരു നിമിഷം ശങ്കിച്ചു നിന്നിട്ട് ഇല്ലാവഴികളിലൂടെ ഞങ്ങള്‍ മുന്നോട്ട് നടന്നു. കൂടെയുള്ളവര്‍ യാത്ര ഇവിടെ അവസാനിപ്പിച്ച് പാറക്കൂട്ടങ്ങളില്‍ ഇരിപ്പുറപ്പിച്ചു.



ആ പാറക്കൂട്ടങ്ങളില്‍ ചവിട്ടി മുന്നിലെ താഴ്വരയിലേയ്ക്ക് ഞങ്ങള്‍ നടന്നു. സമതലത്തിലേയ്ക്ക് ഇറങ്ങി നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന പുല്‍‌പ്രദേശത്തുകൂടി അപ്പുറത്തെ പാറക്കൂട്ടങ്ങളിലേയ്ക്ക് നടന്നു പോയി.


പാറക്കൂട്ടങ്ങള്‍ക്കും അപ്പുറം നിരപ്പായ പുല്‍‌പ്രദേശവും അതിനും അപ്പുറം മഞ്ഞു മൂടിയ നീല മലനിരകളും അങ്ങനെ കിടക്കുന്നു.


ഈ പാറക്കൂട്ടങ്ങളില്‍ ചവിട്ടി നടക്കാന്‍ എന്തു രസമാണെന്നോ! ഒട്ടും പായല്‍ ഇല്ലാത്തതിനാല്‍ കാല്‍ വഴുക്കുമെന്ന പേടി വേണ്ട.


സമതലത്തിലെ പുല്‍‌പ്രദേശത്ത് അങ്ങിങ്ങായി ഉണങ്ങിയ ചെറിയ മരങ്ങള്‍ കാണാമായിരുന്നു. മലനിരകളില്‍ ഇലപൊഴിക്കാന്‍ വൃക്ഷങ്ങളൊന്നും തന്നെ ഇല്ലാത്തതിനാലാവണം ഈ പ്രദേശം ഇലവീഴാപൂ‍ഞ്ചിറ എന്നറിയപ്പെടുന്നത്. അഥവാ ഇലകള്‍ വീണാല്‍ തന്നെ നിരന്തരം വീശുന്ന കാറ്റില്‍ അവ ദൂരെ താഴ്വരകളിലേക്കു പറന്നു പോകും. അതുകൊണ്ടാവാം ഈ പേര് വന്നതെന്ന് മറ്റൊരു കഥ. കഥയെന്തായാലും സുന്ദരമാണീ മലനിരകള്‍ എന്നതില്‍ ഒരു സംശയവും വേണ്ട.


ആ സമതല പ്രദേശത്ത് അങ്ങിങ്ങായി ഇതുപോലുള്ള ഓറഞ്ച് മരങ്ങള്‍ കാണാമായിരുന്നു


അപ്പോഴേയ്ക്കും ഞാന്‍ തളര്‍ന്നു തുടങ്ങിയിരുന്നു. പിന്നെ‍ ആ പാറക്കൂട്ടങ്ങളിലൊന്നില്‍ കയറി ഇരുന്നു. അതോടെ അവള്‍ ക്യാമറ കൈക്കലാക്കി. അങ്ങനെ എടുത്തതാണ് ഈ ചിത്രം.


പാ‍റയിടുക്കില്‍ മുളച്ചുവരുന്ന പുല്‍‌നാമ്പുകള്‍. ഓരോ വേനല്‍മഴയിലും മഴക്കാലമായെന്നു വിചാരിച്ച് മുളച്ചു പൊന്തുന്ന പുല്‍ച്ചെടികള്‍. ഇവരെ കബളിപ്പിച്ചുകൊണ്ട് രണ്ടോ മൂന്നോ ദിവസം മാത്രം പെയ്ത് വേനല്‍മഴ മറയും.


എന്തു ഭംഗിയാ ഇവയ്ക്ക്. പക്ഷെ പാറയിടുക്കുകളിലെ ഈര്‍പ്പം അവസാനിക്കുന്നതോടെ ഈ ജന്മവും തീരും.


ഉണങ്ങാന്‍ തുടങ്ങിയതോ അതൊ മുളയ്ക്കാന്‍ തുടങ്ങുന്നതോ ആയ ഒരു ചെടി.


കാട്ടുപുന്നച്ചെടികള്‍ അവിടമാകെ മുളച്ചു വരുന്നുണ്ടായിരുന്നു.


താഴ്വരയിലെ വീടുകള്‍ മഞ്ഞിന്റെ അവ്യക്തതയില്‍ കാണാമായിരുന്നു. ആധുനിക സൌകര്യങ്ങളുടെ അപര്യാപ്തതയില്‍ ഈ താഴ്വരയില്‍ ഒതുങ്ങിക്കൂടുന്നവര്‍. കൃഷിഭൂമികളില്‍ പണിയെടുത്തും കാലികളെ വളര്‍ത്തിയും അവര്‍ ഇവിടെ ജീവിക്കുന്നു.


മഞ്ഞുമേഘങ്ങള്‍ക്കിടയില്‍ നിന്ന്‌ സൂര്യന്‍ ഇടയ്ക്കിടെ താഴ്വരയിലേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു.


ചുറ്റും മഞ്ഞുമൂടിക്കിടക്കുന്ന നീല മലനിരകള്‍ കണ്ണെത്താദൂരത്തോളം.


പിന്നിലേയ്ക്ക് നോക്കിയപ്പോള്‍ അകലെയായി വയര്‍ലസ്സ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന മലമുകള്‍ കാണാം.


ജീപ്പില്‍ കയറി അവിടേയ്ക്ക്, അല്പദൂരം പാറപ്പുറത്തുകൂടെ ജീപ്പില്‍....എന്തു രസമാ ഇങ്ങനെ പോകാന്‍.... സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ വഴിയിലൂടെ ഒരു ഡ്രൈവ് ആകാം. അതും ജീപ്പില്‍ മാത്രം.


പിന്നെ കല്ലു പാകിയ വഴിയിലൂടെ. ഞങ്ങള്‍ പിന്നെയും ജീപ്പില്‍ നിന്നിറങ്ങി നടക്കാന്‍ തുടങ്ങി. ബാക്കിയുള്ളവര്‍ ജീപ്പില്‍ മലമുകളിലേയ്ക്ക് പോയി.


മലയിറങ്ങി വരുന്ന ഞങ്ങളുടെ ജീപ്പ്. പിന്നിലായി വയര്‍ലസ്സ് സ്റ്റേഷന്‍ കാണാം.


ഇപ്പോള്‍ ഞങ്ങള്‍ ഇലവീഴാപൂഞ്ചിറയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത്, ഏകദേശം 3200 അടി മുകളില്‍. താഴെയായി മലങ്കര ഡാം കാണാം.


വയര്‍ലസ്സ് സ്റ്റേഷനുമപ്പുറത്തെ മലയുടെ അപ്പുറത്തെ വശത്തായി ഒരു ഗുഹയും ക്ഷേത്രവും കുളവും ഉള്ളതായി അവര്‍ പറഞ്ഞു. കുഞ്ഞളിയനെയും കൂട്ടി അതുവഴിയൊരു യാത്ര അസാധ്യമായതിനാല്‍ അടുത്തൊരു അവധിക്കാലത്തേയ്ക്ക് ആ യാത്ര മാറ്റി വച്ചു. പിന്നെയും മഞ്ഞ് താഴ്വരയില്‍ വ്യാപിക്കാന്‍ തുടങ്ങി. കാഴ്ചകള്‍ അവ്യക്തമാകാന്‍ തുടങ്ങി. വീശിയടിക്കുന്ന മഞ്ഞുകാറ്റില്‍ എല്ലാവരും തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു.


ഈ വഴികള്‍ നടന്നിറങ്ങാന്‍ തന്നെ ഞാനും അവളും തീരുമാനിച്ചു. അവരെല്ലാം ജീപ്പില്‍ അടിവാരത്തേക്കു പോയി. ഞങ്ങളെത്തുംവരേയ്ക്കും അവര്‍ അവിടെ ഉണ്ടാകും.


വൈകാതെ തന്നെ രാത്രിയാകും. കാറ്റും തണുപ്പും ഏറിവരുന്നു. ഈ വഴികളിലൂടെ ഇങ്ങനെയൊക്കെ നടന്നുപോ‍കാന്‍ ഇനിയും ഞങ്ങള്‍ വരും. നിങ്ങളും ഒരുനാള്‍ ഇവിടേയ്ക്ക് വരണം, തണുത്ത മഞ്ഞ് കാറ്റും ഏറ്റ് പുല്‍നാമ്പുകളെ ചവിട്ടി മെതിച്ച് നടക്കാന്‍, ചിലപ്പോള്‍ അന്നൊക്കെ ഈ വഴികളില്‍ ഞങ്ങളും ഉണ്ടാകും....

76 comments:

യാരിദ്‌|~|Yarid said...

അടിപൊളി ശിവ..:0

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ചിത്രങ്ങളും വിവരണങ്ങളും നന്നായി.”ഇലവീഴാപ്പൂഞ്ചിറ” കാണാന്‍ ധൃതിയായി.
നന്ദി....
വെള്ളായണി

പരലോക തൊഴിലാളി said...

hallo,fentastic,thankal thekkan keralam vitt dadya keralathil ethiyo, photosinte koode vivaranam gambeeram, best wishes

ശ്രീ said...

ചിത്രങ്ങളും വിവരണവും കൊതിപ്പിയ്ക്കുന്നു, ശിവാ...

അനില്‍@ബ്ലോഗ് said...

നന്ദി ശിവ.
കല്യാണം കഴിഞ്ഞ് കറങ്ങാന്‍ പോയ സ്ഥലങ്ങളിലൊന്നാണിത്. മോശം കാലാവസ്ഥ കാരണം മുഴുവനാക്കാന്‍ പറ്റിയില്ല. ഹരീഷിന്റെ ഒരു പോസ്റ്റും കണ്ടിരുന്നു.

ഒരിക്കല്‍ കൂടി പോകണം.

Typist | എഴുത്തുകാരി said...

ശരിക്കും ഗംഭീരം, ചിത്രങ്ങളും വിവരണവും.

ഹരീഷ് തൊടുപുഴ said...

ശിവാ; അങ്ങനെ അവസാനം എന്റെ നാട്ടുകാഴ്ചകളിലേക്ക് എത്തിത്തുടങ്ങി അല്ലേ!!
എങ്ങനെയുണ്ട് എന്റെ നാട്??
സുന്ദരിക്കുട്ടിയല്ലേ??
ഇനി ആ ‘തൊമ്മങ്കുത്തിലും’ ഒന്നു പോകണം ട്ടോ.
സാഹസികത ഇഷ്ടപ്പെടുമെങ്കിലും ഒരു വെള്ളക്കുത്തിലും കുളിക്കാനിറങ്ങരുത് കെട്ടോ.. ജാഗ്രത!!

ഇലവീഴാപൂഞ്ചിറയില്‍ ഞാന്‍ സന്ദര്‍ശിച്ചപ്പോള്‍; പോസ്റ്റ് ഇവിടെയുണ്ട് ഇപ്പോള്‍ മഞ്ഞുവീണുതുടങ്ങിയല്ലേ; ഒന്നു കൂടി പോകണം...

vrajesh said...

വളരെ നന്നായി.

മാണിക്യം said...

വര്‍ഷങ്ങളായി തോടുപുഴവരെ
പോകും തിരികെ വരും
ഇനിയത്തെ തവണ ഇലവീഴാപൂഞ്ചിറയില്‍ ഒന്നു പോകണം ഹരീഷിന്റെ പോസ്റ്റ് വായിച്ചപ്പോഴെ അതു വിചാരിച്ചതാണ്, ഇന്ന് ഉറപ്പിച്ചു,
..പ്രകൃതീദേവി കനിഞ്ഞനുഗ്രഹിച്ച ഇതുപോലുള്ള
സ്ഥലത്തേക്കുള്ള യാത്രകള്‍ ഒരിക്കലും മറക്കില്ല.
ചിത്രങ്ങള്‍ മനോഹരം,വളരെ നല്ല വിവരണം.
സ്നേഹാശംസകളോടെ മാണിക്യം...

shajkumar said...

beautiful.

എതിരന്‍ കതിരവന്‍ said...

Good Siva!
On a clear day you can see Alappuzha town from here. Also Pala! The natives who came with us told me that at night these towns shine and twinkle.
That name "Ilaveezhaa poonchiRa"! What a poetic imagination!

ചാണക്യന്‍ said...

നല്ല യാത്രാവിവരണം ശിവാ...
ചിത്രങ്ങളും വിവരണങ്ങളും നന്നായി..
അഭിനന്ദനങ്ങള്‍.....

Narayanji said...

valere nannayirikkunnu photokal lokam muzhuvan kanette - priy siva anugrahikkunnu

പാഞ്ചാലി :: Panchali said...

നന്നായി ശിവാ! ഒത്തിരി നല്ല ഓര്‍മ്മകള്‍ ഉണര്‍ത്തിയ പോസ്റ്റ്.

ഹരീഷും കൂടാതെ പച്ചാളവും മുന്‍പ് പോസ്റ്റുകള്‍ ഇലവീഴാപൂഞ്ചിറയെക്കുറിച്ച് ഇട്ടിട്ടുണ്ടെങ്കിലും ഇത്രയും വൈവിധ്യമാര്‍ന്ന ചിത്രങ്ങളുമായി ആരും വന്നിട്ടില്ല എന്നു തോന്നുന്നു.

എതിരന്‍ പറഞ്ഞതു ശരിയാണ്. നല്ല തെളിഞ്ഞ ദിവസങ്ങളില്‍ പാലായും ആലപ്പുഴയും കൊച്ചിയുമെല്ലാം കാണാം (ഒരു രാത്രിയും പലപകലുകളും അവിടെ ചിലവഴിച്ച അനുഭവത്തില്‍ നിന്നും).

പിന്നെ ഇലവീഴാപൂഞ്ചിറ കോട്ടയം ഇടുക്കി ജില്ലകളിലായാണ് കിടക്കുന്നത് എന്നാണോര്‍മ്മ. ജില്ലകളെ വേര്‍തിരിക്കുന്ന കാട്ടുകല്ലുകള്‍ കൊണ്ടുള്ള ഒരു മതില്‍(?) മലമുകളില്‍ കണ്ടതും ഓര്‍ക്കുന്നു (ഏതാണ്ട് പതിനഞ്ച് വര്‍ഷം മുന്‍പാണ് അവസാനം പോയത്. അതിനാല്‍ ഓര്‍മ്മ തെറ്റാകാനും സാധ്യതയുണ്ട്.)

laya said...

super siva.......asssallllayiiiiii.....

Zebu Bull::മാണിക്കന്‍ said...

{OT: ഇലവീഴാപ്പൂഞ്ചിറയെപ്പറ്റി ഒരു പോസ്റ്റുവന്നിട്ടും പാഞ്ചാലിയുടെ കമന്റ് എന്തേ കണ്ടില്ല എന്നാലോചിച്ചതേയുള്ളൂ കുറച്ചുമുമ്പ് :-)}

അനില്‍ശ്രീ... said...

ഹരീഷിന്റെ പോസ്റ്റില്‍ കമന്റ് എഴുതുമ്പോള്‍ ഇലവീഴാപൂഞ്ചിറയില്‍ പോകുമെന്ന് കരുതിയിരുന്നില്ല അല്ലേ? അതോ അന്നേ അറിയാമായിരുന്നോ?..

ഞാനും എന്‍റെ ലോകവും said...

വളരെ നല്ല വിവരണം ആത്മാര്‍ത്ഥമായ ആശംസകള്‍ .

ബിന്ദു കെ പി said...

ഇലവീഴാപൂഞ്ചിറയെപ്പറ്റി ഹരീഷിന്റെ പോസ്റ്റ് കണ്ടതിനുശേഷം വിശദമായ ഒരു പോസ്റ്റ് ആരെങ്കിലും ഇട്ടിരുന്നെങ്കിൽ എന്നു വിചാരിച്ചിരുന്നു. ഇപ്പോഴതു സാധ്യമായി. നന്ദി ശിവ. ചിത്രങ്ങൾ ഗംഭീരം.
ചുറ്റീന്തിന്റെ കായകൾ ഈന്തപ്പഴം പോലുണ്ടല്ലോ കണ്ടാൽ...

സുല്‍ |Sul said...

സൂപ്പര്‍ ശിവാ...
പടങ്ങളും വിവരണവും ഉഗ്രോഗ്രന്‍...

-സുല്‍

പൊറാടത്ത് said...

നല്ല വിവരണവും ചിത്രങ്ങളും.. പ്രത്യേകിച്ച് കൂവപ്പൂവിന്റെയും കാട്ടുപുന്നച്ചെടിയുടെയും..

കുഞ്ഞളിയൻ ആള് കൊള്ളാമല്ലോ..:)

ganga said...

excellent!!avide poya effect kitti..

അരുണ്‍ കായംകുളം said...

"മഞ്ഞിറങ്ങി നില്ക്കുന്ന വഴിയോരങ്ങളില്‍ ഉണങ്ങി നില്‍ക്കുന്ന മരങ്ങള്‍ കാണാമായിരുന്നു. ചേക്കേറാന്‍ കിളികള്‍ ഇല്ലാതെ, പ്രതീക്ഷിക്കാന്‍ ഒരു വസന്തവും ഇല്ലാതെ...."


യാത്രകള്‍ ഇഷ്ടപ്പെടുന്ന കൂട്ടുകാരാ,
നിന്‍റെ വരികള്‍ മനോഹരം.ഫോട്ടോയുടെ കാര്യത്തില്‍ ശിവന്‍ പണ്ടേ ഉസ്താദല്ലേ?
ഞങ്ങളെയും ഇവിടെക്ക് കൂട്ടികൊണ്ട് പോയതിനു നന്ദി

the man to walk with said...

photosum vivaranavum pathivupole manoharam..thnx

ധനേഷ് said...

നല്ലവിവരണം...

അടുത്താണെങ്കിലും ഇതുവരെ പോകാ‍ന്‍ ഒത്തിട്ടില്ല..

Areekkodan | അരീക്കോടന്‍ said...

Y'day I have a dream Siva with family at my home!!!I really thought it to be real,but on wake up realised it was only a dream.I wish to how to add that words "Siva's photography" to a photo.mail me in abid.areacode@gmail.com

ബഷീര്‍ വെള്ളറക്കാട്‌ / pb said...

സുന്ദരമായ യാത്ര വിവരണങ്ങളും ചിത്രങ്ങളും പോലെ തന്നെ സുന്ദരമാവട്ടെ ജീവിതവും.

കൊതിപ്പിക്കുന്ന യാത്രകൾ ശിവാ.. അഭിനന്ദനങ്ങൾ

ബിനോയ് said...

ശിവാ, ഇലവീഴാപ്പൂഞ്ചിറയില്‍ നേരിട്ടൊന്നു പോയിവന്ന പ്രതീതി. ചിത്രങ്ങളും വിവരണവും വളരെ നന്നായി. ആശംസകള്‍

മാനസ said...

വളരെ നന്നായി...ചിത്രങ്ങളും,വിവരണങ്ങളും...
ആശംസകള്‍.!!

പാഞ്ചാലി :: Panchali said...

Zebu; :)

ശിവാ, ചുറ്റീന്ത് അല്ല, ചിറ്റീന്ത് ആണ് ശരി എന്നു തോന്നുന്നു. ചിറ്റീന്തിന്റെ ബൊട്ടാണിക്കല്‍ നെയിം ആര്‍ക്കെങ്കിലും അറിയാമോ? Phoenix Faninfera / Phoenix Pussilla/Ceylon Date Palm എന്നു കണ്ടിരുന്നെങ്കിലും അതു ശരിയാണോയെന്ന് സംശയമുണ്ട്. മലബാര്‍ ഏരിയായില്‍ ചിറ്റീന്ത് (Main items collected from Pulingome forests are Chitteenth (Angiopteris evecta)...എന്നു നെറ്റില്‍ വായിച്ചിരുന്നു!) എന്നു പറയുന്നത് വേറൊരു ചെടിക്കാണ്. ഞാന്‍ തിരുവനന്തപുരം പൊന്മുടിയിലും മലമുകളിലും ഇത്തരം ചിറ്റീന്ത് കണ്ടിട്ടുണ്ട്.(ദേവനോ മറ്റോ കൂടുതലായി അറിയാമായിരിക്കും എന്നു കരുതുന്നു.)

പറ്റുമെങ്കില്‍ ഫ്ലിക്കറിലും മറ്റും ഇവയുടെ (ചെടിയും കായും) ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുക. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ നല്ലതല്ലേ?

(ഓഫ് റ്റോപിക് ക്ഷമിക്കുമല്ലോ?)

കാട്ടിപ്പരുത്തി said...

ഇഷ്ടായി
:)

ബാജി ഓടംവേലി said...

ചിത്രങ്ങളും വിവരണവും ശരിക്കും ഗംഭീരം....

smitha adharsh said...

കിടിലന്‍ യാത്രാ വിവരണം...
വിവരണവും നന്നായി എന്ന് എടുത്തു പറയേണ്ടതില്ലല്ലോ...

കാന്താരിക്കുട്ടി said...

ഇലവീഴാപൂഞ്ചിറ ! കാണണം എന്ന് ഒത്തിരി ആഗ്രഹിച്ച ഒരു സ്ഥലം ! ഇനിയും ആ പരിസരത്തേക്കെങ്ങാനും ഒരു ട്രാൻസ്ഫർ കിട്ടിയാൽ മാത്രം പോകാൻ കഴിയും എന്നു കരുതുന്നു.പോകാൻ പറ്റിയില്ലെങ്കിലും അവിടെല്ലാം കറങ്ങിയടിച്ച ഒരു പ്രതീതി തോന്നുന്നു ശിവാ.

കുഞ്ഞളിയൻ കലക്കീ ട്ടോ !

hAnLLaLaTh said...

ഈ ചുറ്റീന്തിന്റെ കായ് ഞാന്‍ കണ്ടിട്ടേ ഇല്ല..
പച്ചയ്ക്ക് തിന്നുമോ അത്.?
കോഴിക്കോട്ടെ ഒരു ബന്ധു വീട്ടില്‍ വെച്ച് ഈന്തിന്റെ കായ വേവിച്ച് വെച്ചു കഴിച്ചിട്ടുണ്ട്

എതിരന്‍ കതിരവന്‍ said...

Cycas circinalis ആണു കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന ഈന്ത്. ഇത് കേരളത്തിൽ മാത്രം കാണപ്പെടുന്ന ഈന്ത് ആണത്രെ. ഈന്തങ്ങ ഉണങ്ങ്പ്പൊടിച്ചത് പലഹാരങ്ങൽ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ഇതിൽ ഒരു Neurotoxin ഉള്ളതുകൊണ്ട് ആവി കയറ്റി “കട്ട്’‘ മാറ്റാറുണ്ട്.
ഈന്തിന്റെ ഓല പന്തൽ കെട്ടാൻ പണ്ട് ഉപയോഗിച്ചിരുന്നു. കുട്ടികൾ മാടം കെട്ടി കളിയ്ക്കാനും.

Cycas revoluta ആഫ്രിക്കക്കാരൻ ബന്ധു. അലങ്കാരച്ചെടിയായി കേരളത്തിലും വന്നെത്തിയിട്ടുണ്ട്.

തെച്ചിക്കോടന്‍ said...

മരുഭു‌മി കണ്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന എന്റെ കണ്ണുകള്‍ക്ക്‌ ഈ ചിത്രങ്ങള്‍ ഒരു സദ്യയായി. ആശംസകള്‍..

ഷാനവാസ് കൊനാരത്ത് said...

ഒരു ദീര്‍ഘയാത്രയുണ്ട്. ഞാന്‍ കാത്തിരിക്കുന്നു. എല്ലാവരും കാത്തിരിക്കുന്നു.

ഹൃദ്യമായ യാത്രകളാല്‍ ജീവിതം താങ്കളെ അനുഗ്രഹിക്കട്ടെ.

Monish Sharaf said...

അതി മനോഹരം !! ചിത്രങ്ങള്‍ കുറച്ചു കൂടി വലുതായിരുന്നെങ്കില്‍ എന്നും ഓറൊന്ന് desktop ല്‍ ഇടാമായിരുന്നു. Very refreshing.. Thank you Shiva..

ചാര്‍വാകന്‍ said...

കൂടെജോലിചെയ്യുന്നസുഹ്രുത്തുക്കള്‍ പറഞ്ഞറിഞ്ഞിരുന്നു.
എല്ലാവര്‍ഷവും മുന്‍കാലപ്രാബ്ല്യത്തോടെ മാറ്റിവെക്കുകയായിരുന്നു.
അടുത്തമീനത്തില്‍ പോയിട്ടുതന്നേകാര്യം .
ബ്ളോഗില്‍ നിരക്ഷരനൊരെതിരാളി ആവശ്യമായിരുന്നു.

ഗോപക്‌ യു ആര്‍ said...

ഈ വഴികളിലൂടെ ഇങ്ങനെയൊക്കെ നടന്നുപോ‍കാന്‍ ഇനിയും ഞങ്ങള്‍ വരും. നിങ്ങളും ഒരുനാള്‍ ഇവിടേയ്ക്ക് വരണം,


വന്നു..ശിവാ....ഇനിയുംവരാം...............

ഹരിശ്രീ said...

ശിവാ,

വളരെ നല്ല വിവരണം... മികവാര്‍ന്ന ചിത്രങ്ങള്‍. ഈ സ്ഥലത്തെ പറ്റി കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അവിടെ സന്ദര്‍ശിച്ച ഒരു സുഖം കിട്ടി...

:)

കണ്ണനുണ്ണി said...

ഒരിക്കല്‍ കണ്ടു മടങ്ങിയ സ്ഥലമെന്കിലും ശിവന്‍റെ മനോഹരമായ ഫ്രെയിം ഉകളിലൂടെ കാണുമ്പൊള്‍ വീണ്ടും അവിടെ എത്തിയ പ്രതീതി.. തണുത്ത മൂടല്‍ മഞ്ഞും..പുള്ളിലെ നനവും.. കണ്ണിനും കരളിനും കുളിര്‍മ പകരുന്ന പ്രകൃതിയും ഒക്കെ വീണ്ടും മനസ്സില്‍ ഓടിയെത്തുന്നു.. നന്ദി ശിവ..

SajnChristee said...
This post has been removed by the author.
SajnChristee said...

നന്നായിട്ടുണ്ട് വിവരണങ്ങളും ചിത്രങ്ങളും

Sureshkumar Punjhayil said...

Manoharamaya oru yathra orukkithannathinu nandi. Ashamsakal...!!!

sAk said...

പൂര്‍ണമായും വ്യത്യസ്തത
ഒത്തിരി ഇഷ്ടമായി ...

nalkkanny said...

kollam yathra...
njanoru puthiya bloginiyanuuu...

പിരിക്കുട്ടി said...

hai shiva....
ee sthalathimte peru aadyamaayi kelkkunnathu hareesh ji de postiloode aanu
ethra manoharamaanu aa peru
naannayirikkunnu photos um.....
ningalude okkee bhaagyam

Naturegirl said...

A treat for me to see this beautiful country by only clicking on my computer! I find that regardless of where we are..as *nature lovers* ..our camera eye sees the beauty around us!
Thank you for sharing and for stopping by Nature Trail!

സോജന്‍ said...

അത്മാര്‍ഥമായ അഭിനന്ദനങ്ങള്‍ ശിവ.മികച്ച ചിത്രങ്ങള്‍.
ഈ യത്രയിലെങ്ങനും ഇലവീഴാപൂഞ്ചിറയിലുള്ള ഗുഹയെ പറ്റി കേട്ടിരുന്നൊ?
ഇവിടെയുള്ള ഗുഹക്കുള്ളില്‍ ഒരു ചെറിയ ഉറവ ഉണ്ടെന്നും ഗുഹക്കുള്ളില്‍ അയതിനല്‍ അതിനുള്ളില്‍ ഇലകള്‍ വീഴില്ലെന്നും അതിനാലനു ഇതിനു “ഇലവീഴാപൂഞ്ചിറ” എന്നു പേരു വന്നതെന്നും കേട്ടിട്ടു.പലതവണ പൊയിട്ടുണ്ടെങ്കിലും അങനെ ഒന്നു കണ്ടുപിടിക്കന്‍ പറ്റിയിട്ടില്ല.
ആ ഗുഹ ഒരു മണ്ണിടിചിലില്‍ തകര്‍ന്നെന്ന് നാട്ടുകരായാ ചിലര്‍ പറഞ്ഞു കേട്ടു. ഇങ്ങനെ ഒരു സംഭവത്തെ പറ്റി ശിവ എന്തെങ്കിലും കെട്ടിരുന്നുന്വൊ?

Unseen Rajasthan said...

Hi Siva !! I Am Sorry I Really Dnt Know What Is Written But The Photographs Are Amazing And The Location Too Is Fantastic..Would Love To Visit It SOme Day...

സൂത്രന്‍..!! said...

shiva ... great
നല്ല പിക്ചര്‍ വിവരണവും കൊള്ളാം

jayanEvoor said...

വളരെ മനോഹരമായ പോസ്റ്റ്!

ഇവിടമൊക്കെ ഒന്നു കാണണം!

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആനമലകയറിയത് ഓര്‍മ്മവന്നു. പിന്നീട് ഒരു ചാന്‍സ് ഒത്തില്ല, ഇതുവരെ!

എഡിറ്റര്‍ said...

http://eadumasika.blogspot.com

ഏട് ബ്ലോഗ് മാഗസിനിലേക്ക്‌ കരുത്തുറ്റതും ഹ്രസ്വവുമായ രചനകള്‍ ക്ഷണിക്കുന്നു.
രചനകള്‍ താഴെകാണുന്ന ഐഡിയില്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com

ശ്രീഇടമൺ said...

ആരെയും കൊതിപ്പിക്കുന്ന ചിത്രങ്ങളും വിവരണവും....*
വളരെ നന്നായിട്ടുണ്ട്...*
"a special congrats"

സ്നോ വൈററ്... said...

nice place..:)..
good post

anish said...
This post has been removed by the author.
anish said...
This post has been removed by the author.
anish said...

nice one. തൊടുപുഴ ഈരാറ്റുപേട്ട റൂട്ടില്‍ മേലുകാവില്‍ നിന്നും കാല്‍നടയായും ഇവിടെ എത്താം. കുറച്ചു ഫോട്ടോകള്‍ കൂടി:

href="http://www.flickr.com/search/?w=all&q=elaveezha+poonchira&m=text">

Rani Ajay said...

ശിവ ചിത്രങ്ങളും വിവരണങ്ങളും നന്നായി..

Seek My Face said...

nannayirikkunnu

പരമാര്‍ഥങ്ങള്‍ said...

ഉഗ്രൻ!

shine അഥവാ കുട്ടേട്ടൻ said...

അടുത്ത്‌ അവധിക്കു യാത്ര അങ്ങോട്ടു തന്നെ..

Bindhu Unny said...

വളരെ നല്ല ചിത്രങ്ങള്‍, ശിവ. ഇവിടെ പോണമെന്ന് ആഗ്രഹമുണ്ട്. :-)

സായന്തനം said...

athi manoharam shiva...aashamsakal...

Faizal Kondotty said...

Nice pictures..

Thamburu .....Thamburatti said...

അവിടെ പോയി വന്നത് പോലെ ആയി

Reini said...

I have been to this place long back when I was a pre-schooler. I still remember the sight and sounds I heard there. A true Heaven on earth. Everything in that place was magical. I guess some of us are really fortunate to see such an heavenly abode...Thanks a lot for making me go back in time.:)...

നിതിന്‍‌ said...

vaayana kaazhchcha,,,,atipoli

കൂട്ടുകാരന്‍ said...

കിടിലന്‍ അവതരണം ശിവാ...നേരിട്ട് പോയ പോലൊരു ഫീലിംഗ്

ശാന്തകാവുമ്പായി said...

നന്ദി.ഒരിക്കലും പോകാനിടയില്ലാത്ത സ്ഥലം കാണിച്ചതിന്‌.

ശാന്തകാവുമ്പായി said...

നന്ദി.ഒരിക്കലും പോകാനിടയില്ലാത്ത സ്ഥലം കാണിച്ചതിന്‌.

Carina Felice said...

wow....I can discovery your woanderful country in this pictures, I like it very much...
Its a pleasure come here, I will follow you.
From Buenos Aires, Argentina,
/\Namaste

വരവൂരാൻ said...

മഞ്ഞിറങ്ങി നില്ക്കുന്ന വഴിയോരങ്ങളില്‍ ഉണങ്ങി നില്‍ക്കുന്ന മരങ്ങള്‍ കാണാമായിരുന്നു. ചേക്കേറാന്‍ കിളികള്‍ ഇല്ലാതെ, പ്രതീക്ഷിക്കാന്‍ ഒരു വസന്തവും ഇല്ലാതെ....

കിടിലൻ പോസ്റ്റ്‌..

വിജയലക്ഷ്മി said...

shivaa:vivaranangalum,photosum adipoli..prathyekichum aakunjuvaavaye othhiri ishtaayi.