പുലിയൂര്‍കുറിച്ചിയില്‍ വേളിമലയിലെ മലനിരകളില്‍ സ്ഥിതിചെയ്യുന്ന പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞ രണ്ടു ചെറിയ കോട്ടകളാണ് മരുന്ത് കോട്ടയും മയ്യക്കോട്ടയും. ഇന്ന് അവ ചരിത്രത്തിന്റെ വിസ്മൃതിയില്‍ ജീവിയ്ക്കുന്നു. തദ്ദേശീയര്‍ പോലും ഇവയെ മറന്നതുടങ്ങിയിരിക്കുന്നു. മാര്‍ത്താണ്ഡ വര്‍മ്മയുടെ ഭരണകാലത്ത് യൂറോപ്യന്‍ പട്ടാള ജനറലായിരുന്ന യുസ്റ്റേഷ്യസ് ബനഡിക്‌ടസ് ഡിലനോയിയുടെ മേല്‍നോട്ടത്തില്‍ പണിത കോട്ടകളായിരുന്നു ഇവ.
ദേശീയപാത 47 - ല്‍ തക്കലയില്‍ നിന്നും കുലശേഖരം പോകുന്ന വഴിയില്‍ 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്തിച്ചേരാം.

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 895 അടി മുകളിലായാണ് മരുന്ത് കോട്ട സ്ഥിതി ചെയ്യുന്നത്. രണ്ട് കാര്യങ്ങളാണ് ഈ കോട്ടയെപ്പറ്റി പറഞ്ഞു കേള്‍ക്കുന്നത്. ഒന്നാമത്തേത്, ഈ കോട്ടയിലായിരുന്നു വെടിമരുന്ന് നിര്‍മ്മിച്ചിരുന്നത്. രണ്ടാമത്തേത്, ഈ കോട്ടയില്‍ ഒരിക്കല്‍ മരുന്നു ചെടികളുടെ അമൂല്യമായ ഒരു ശേഖരം തന്നെയുണ്ടായിരുന്നു. യുദ്ധത്തില്‍ പരിക്കു പറ്റുന്ന സൈനികരെ ഇവിടേയ്ക്ക് കൊണ്ടു വരികയും അവരെ വൈദ്യന്മാരുടെ മേല്‍നോട്ടത്തില്‍ ശുശ്രൂഷിക്കുകയും ചെയ്യുമായിരുന്നു.
എന്നാല്‍ ഇന്ന് ആര്‍ക്കും തന്നെ ഈ കോട്ടയെക്കുറിച്ച് കേട്ടറിവ് പോലുമില്ല. സമീപത്തെ ഉദയഗിരിക്കോട്ടയില്‍ വന്നുപോകുന്ന ചരിത്രാന്വേഷകര്‍ പോലും ഇവിടേയ്ക്ക് വരാറില്ല.
അകലെ നിന്നു തന്നെ പനമരങ്ങള്‍ നിറഞ്ഞ പച്ചപ്പ് മൂടിയ മലമുകളിലെ കോട്ട അവ്യക്തമായി കാണാമായിരുന്നു. പ്രധാന റോഡിലെ ചായക്കടക്കാരനോട് അവിടേയ്ക്കുള്ള വഴി ചോദിച്ചു. ഈ നാളുകളില്‍ ആരും തന്നെ അവിടേയ്ക്ക് പോകാറില്ലെന്നും ആകെ വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ് കാടായിക്കിടക്കുകയാണെന്നും ഇഴജന്തുക്കള്‍ ധാരാളമുണ്ടെന്നും പറഞ്ഞു. ഞങ്ങള്‍ അവിടെ പോകാന്‍ തന്നെ തീരുമാനിച്ചു. അകലെ മലമുകളില്‍ ഉയര്‍ന്നു കാണുന്ന ഒരു വൃക്ഷം ചൂണ്ടിക്കാണിച്ച് , അതു ലക്ഷ്യമാക്കി നടന്നു കയറാന്‍ പറഞ്ഞു.
മലയിലെ പുല്ലുകള്‍ക്ക് ഞങ്ങളുടെ അത്ര തന്നെ ഉയരം ഉണ്ടായിരുന്നു. വഴി എന്നൊന്ന് ഇല്ല. പുല്ലുകള്‍ വകഞ്ഞു മാറ്റി ഞങ്ങള്‍ നടന്നുകയറി. അവയിലെ വെള്ളത്തുള്ളികള്‍ പുരണ്ട് ഞങ്ങള്‍ ആകെ നനഞ്ഞു കഴിഞ്ഞിരുന്നു.
കോട്ടയുടെ അടുത്ത് എത്തിയെങ്കിലും അതിനകത്ത് കയറാന്‍ ഒരു വാതില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ കോട്ടയെ ചുറ്റി നടന്ന് ഒരു വാതില്‍ കണ്ടു പിടിച്ചു.

അകം വശം പാറകളാലും പുല്ലുകളാലും മൂടപ്പെട്ടു കിടക്കുന്നു. ഒരു കാലത്തെ ചികിത്സാലയം ഇന്ന് ഇങ്ങനെയൊക്കെ ആയിപ്പോയതില്‍ എനിക്ക് വിഷമം തോന്നി.

അവിടെ നിന്നും താഴേയ്ക്ക് നോക്കിയാല്‍ ഞങ്ങള്‍ക്ക് വഴികാണിച്ചുതന്ന ചായക്കടക്കാരന്റെ കട കാണാം.

തകര്‍ന്നടിഞ്ഞുകഴിഞ്ഞിരുന്ന ആ കോട്ടയ്ക്കുള്ളില്‍ വിശേഷിച്ച് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
വേളിമല ദൂരെയായിക്കാണാം.

അവിടെ നിന്നും ഞങ്ങള്‍ പോയത് മയ്യക്കോട്ടയിലേയ്ക്ക് ആയിരുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 350 അടി മുകളിലായാണ് മയ്യക്കോട്ട സ്ഥിതി ചെയ്യുന്നത്.
യുദ്ധത്തില്‍ മരിയ്ക്കുന്നവരെ ചുട്ടുകളയാനായി നിര്‍മ്മിച്ച കോട്ടയായിരുന്നു ഇത്. താഴവരയിലെ പണിപ്പുരയില്‍ കല്ലില്‍ അമ്മിയും ഉരലുമൊക്കെ കൊത്തിയെടുക്കുന്ന സെല്‍വരാജ് എന്ന വയസ്സായ മനുഷ്യന്‍ ഞങ്ങളെ അവിടേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. ഒരു പഴയ സൈക്കിളില്‍ എല്ലാ ദിവസവും തക്കല നിന്നും ഈ താഴവരയിലേയ്ക്ക് അയാള്‍ വന്നുപോകും.

പാറയില്‍ പടികള്‍ കൊത്തിയുണ്ടാക്കിയിരിക്കുന്നു.

മുകളിലായി തകര്‍ന്നടിഞ്ഞ മയ്യക്കോട്ട.

പടയാളികളുടെ ശ്മശാനം പൂര്‍ണ്ണമായും നശിച്ചു കഴിഞ്ഞിരിക്കുന്നു.

എത്രയോ ധീരസൈനികര്‍ക്ക് ചിതയൊരുക്കിയ ഭൂമി! ഇന്നും അതിനകത്ത് ചാരം ഉറഞ്ഞ് കൂടിക്കിടക്കുന്നു. ഇവിടെ കാറ്റു പോലും നിശബ്ദമാകുന്നു. കാലത്തെ അതിജീവിക്കാനാകാതെ തകര്‍ന്നടിയുന്ന ഈ ചുമരുകളോടൊപ്പം മറയുന്നത് ഒരു കാലഘട്ടത്തിന്റെ തന്നെ ചരിത്രമാണ്. സ്മാരകങ്ങളും രക്തസാക്ഷി മണ്ഡപങ്ങളുമില്ലാതെ ഇവിടെ ധീരന്മാരായ ഒരു കൂട്ടം പടയാളികള്‍ അന്ത്യ വിശ്രമം കൊള്ളുന്നു.

INTACH (Indian National Trust for Art and Cultural Heritage) യുടെ കീഴില്‍ ഇവയെ സംരക്ഷിക്കാന്‍ തീരുമാനം ആയതായി പറയുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു പ്രവര്‍ത്തനം ഇവിടെയൊന്നും കാണാനില്ല.
ഒരു യാത്രാവിവരണം ആയി എഴുതാന്‍ തക്ക പ്രത്യേകതകളൊന്നും ഒരുപക്ഷെ ഈ കോട്ടകള്‍ക്ക് ഇല്ലായിരിക്കാം. എന്നാലും എന്റെ യാത്രകളില്‍ ഒരിയ്ക്കലും മറക്കാത്ത എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളായിരിക്കും ഇവ. ഒരു പക്ഷെ ഈ കോട്ടകള്‍ വൈകാതെ തന്നെ നശിച്ചു മണ്ണടിഞ്ഞു പോകുമായിരിക്കാം. എന്നാലും എന്റെ ഓര്‍മ്മകളില്‍ ഇവ എന്നും ജീവിയ്ക്കും, ചിലപ്പോള്‍ എന്റെ വാക്കുകളിലൂടെ തലമുറകള്‍ വരെയും...

33 comments:
ഞാനും കേട്ടിട്ടില്ലായിരുന്നു ഈ കോട്ടകളേപ്പറ്റി. ഇന്നത്തെ സൌകര്യങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്തു് ഉണ്ടാക്കിയ ഈ ചരിത്രസ്മാരകങ്ങളെ നമുക്കു സംരക്ഷിക്കാനാവുന്നില്ല എന്നതു കഷ്ടമാണ്.
നല്ല വിവരണവും ചിത്രങളും!!!
ആശംസകള്‍
നല്ല വിവരണം - വളരെ ഉപകാരപ്രദം-
താങ്കളുടെ ചരിത്രാന്വേഷണയാത്രകള്‍ നന്നാവുന്നുണ്ട്... ആശംസകള്‍..
പിന്നിലെ പ്രയത്നം വ്യക്തമാണ്... അഭിനന്ദനങ്ങള്‍..!!
ചരിത്രം ത്രസിക്കുന്നു....നന്ദി ശിവ
ചരിത്രാവശിഷ്ടങ്ങൾ തേടിയുള്ള നിന്റെ യാത്രകളും വിവരണവും ചിത്രങ്ങളും ഇഷ്ടമായി.
യാത്രകളും വിവരണവും ചിത്രങ്ങളും ഇഷ്ടമായി.
Koode koottunna anubhavam...!
Manoharam, Ashamsakal...!!!
ഒരു യാത്രാവിവരണം ആയി എഴുതാന്‍ തക്ക പ്രത്യേകതകളൊന്നും ഒരുപക്ഷെ ഈ കോട്ടകള്‍ക്ക് ഇല്ലായിരിക്കാം
ശിവ, താങ്കള്‍ തനിയെ ഒരു തീരുമാനത്തിലെത്താതെ; അല്ല ഈ യാത്രാ വിവരണങ്ങളെഴെതാന്‍ എന്ത് പ്രത്യേകതയാണ് വേണ്ടതപ്പാ, ഒരോകാര്യത്തിനും ഇങ്ങിനെ ഉപചാരങ്ങളുണ്ടാക്കാതെ.
നന്ദി ശിവാ...
ഈ കോട്ടകൾ പരിചയപ്പെടുത്തി ത്തന്നതിന്നു...
ആ പെങ്കൊച്ചിനേം കൊണ്ടാണൊ ആ മലകൾ കയറിയത്..!!
thanks a lot for the detailed post!
സമ്മതിക്കണം ശിവാജി താങ്കളുടെ ചങ്കൂറ്റത്തിന്..!
തീർച്ചയായും ശിവയുടെ ഈ യാത്രകൾ യാത്രികർക്ക് ഒരു പ്രചോദനമാകും,അതോടൊപ്പം ചരിത്രത്തിലേക്കുള്ള ഒരേടുകൂടിയാണിത്.
പ്രിയ ശിവാ,
ഇതില്‍ കൂടുതല്‍ എന്തു പ്രത്യേകതകളാണു വേണ്ടത് ഒരു യാത്രാ വിവരണത്തിനു വിഷയമാകുവാന്‍? പിന്നെ നാട്ടുകാര്‍ മുഴുവന്‍ സമയം കൊല്ലാന്‍ പോകുന്ന ഇടങ്ങളില്‍ പോയിട്ട് “ഞാനും പോയിട്ടുണ്ടവിടെ”എന്ന പൊങ്ങച്ചം പറയാനെഴുതുന്ന യാത്രാ വിവരണങ്ങളെക്കാള്‍ എത്രയോ സുന്ദരമാണ് ഈ വിവരണം. ആശംസകള്‍.യാത്രകള്‍ തുടരട്ടെ....
nice post,siva.
thank you
പോകുന്ന സ്ഥലത്തെപ്പറ്റിയുള്ള പൂര്‍ണ്ണമായ വിവരങ്ങളും ചരിത്രവും വഴിയുമൊക്കെ പറയുന്ന ഈ പോസ്റ്റ് എങ്ങനാണ് യാത്രാവിവരണം അല്ലാതാകുന്നത്. ഇതെന്തുകൊണ്ടും ഒരു യാത്രാവിവരണം തന്നെ.
ചരിത്രകാരന്മാര്‍ പോലും അവഗണിച്ച് കളഞ്ഞിരിക്കുന്ന ഊര്‍ദ്ധശ്വാസം വലിക്കാന്‍ തുടങ്ങിയിരിക്കുന്ന ഇത്തരം ഇടങ്ങളിലേക്കാണ് യാത്ര നടത്തേണ്ടത്, അതൊക്കെയാണ് എഴുതി ഇടേങ്ങതും. ശിവയുടെ ഈ ശ്രമങ്ങള്‍ സ്മരിക്കപ്പെടുക തന്നെ ചെയ്യും.
അഭിനന്ദനങ്ങള്‍ .
ശരിയ്ക്കും വ്യത്യസ്തമായ ഒരു യാത്ര തന്നെ. സാഹസികമായ ഈ യാത്ര നടത്തിയതിന് നിങ്ങൾക്ക് രണ്ടുപേർക്കും അഭിനന്ദനങ്ങൾ.
ഒപ്പം ചരിത്രപരമായ വിശദാംശങ്ങൾ നൽകിയതിന് നന്ദിയും.
പതിവു പോലെ തന്നെ നല്ല വിവരണവും ചിത്രങ്ങളും.
Thanks its BEAUTIFUL :)
Love your post !!
Good one Siva .
Take care
വെറും സാധാരണ സ്ഥലങ്ങളാണെന്കിലും ശിവന്റെ കണ്ണുകളും ക്യാമെറാക്കണ്ണുകളും എന്തെങ്കിലുമൊക്കെ അവിടെ കണ്ടെത്തും. അഭിനന്ദനങ്ങള്‍. നമ്മുടെ പൈത്ര്‍^കങ്ങള്‍ എത്ര എത്ര നശിച്ചു പോകുന്നു. അവയെ നശിപ്പിച്ചു കൊണ്ക്രീറ്റ് കാടുകള് ഉണ്ടാക്കി ആണല്ലോ നാം താമസിക്കുന്നത്.
Dear Siva,
Good Morning!
an awesome post with beautiful photos n an interesting description!
Lucky you are to reach such beautiful destinations which are the great part of our history!
i was enjoying the locations,thinking of the hand that holds mine to reach me there!:)
You know what,each journey enriches you with priceless experiences.
do travel a lot wide across the country n I'm surprised,why didn't you reach here so far.:)
wishing you a beautiful day ahead,
sasneham,
anu
പരിചയ പ്പെടുത്തിയതിന് നന്ദി, ശിവാ. അതുവഴി ധാരാളം പോയിട്ടുണ്ടെങ്കിലും പക്ഷെ ഈ കോട്ടയെ കുറിച്ച് കേട്ടിരുന്നില്ല.
ശിവ പരിചയപ്പെടുത്തിയതനുസരിച്ച് അധികൃതരുടെ ശ്രദ്ധ അര്‍ഹിക്കുന്ന ഒരു ചരിത്ര സ്മാരകം തന്നെയാണ് ഈ കോട്ട.
ശിവാ,
ഇരു കോട്ടകളും കണ്ടിട്ടുള്ളതാണ്, എന്നിരുന്നാലും ശിവയുടെ ചിത്രങ്ങളും വിവരണവും കാണുമ്പോൾ വീണ്ടും അവിടെ പോകണം എന്നൊരു തോന്നൽ...
നന്ദി ശിവാ....
വിസ്മൃതിയിലാണ്ട് പോയ പഴയൊരു കോട്ടയിലേക്കു കൈ പിടിച്ചു നടത്തിയതിനു നന്ദി !!
ആശംസകൾ !!
Nice Pics and writing...
ഈ blog വളരെ ഇഷ്ടപ്പെട്ടുട്ടോ...ഫോളോ ചെയ്യന്നുണ്ട് കേട്ടോ..ഇനീം വരാം ഇത് വഴി..
സര്‍,
നന്നായിട്ടുണ്ട്....ആശംസകള്‍..നല്ല ബ്ലോഗ് ടെമ്പ്ലടെസ്
തസ്ലീം .പി
ശിവ, താങ്കളുടെ ബ്ലോഗ് മനോഹരമായിരിക്കുന്നു...
ആശംസകള്‍...
അധികമാരും എഴുതാത്ത ഈ കോട്ടകളെ പരിചയപ്പെടുത്തിയതിന് നന്ദി. ചിത്രങ്ങളും നന്നായി. :)
അധികമാരും എഴുതാത്ത ഈ കോട്ടകളെ പരിചയപ്പെടുത്തിയതിന് നന്ദി. ചിത്രങ്ങളും നന്നായി. :)
നന്നായിട്ടുണ്ട്
ആദ്യായിട്ടാ ഈ കോട്ടയെ കുറീച്ച് കേള്‍കുന്നതു..പിന്നെ എഴുതാന്‍ അധികമില്ല എന്ന് പറഞ്ഞാലും ഉഗ്രന്‍ ഫോട്ടോസ്..അവ ഏറെ പറയുന്നു
Post a Comment